ഇന്ത്യ-യു.എസ് ബന്ധത്തെ ഉയരങ്ങളിലെത്തിക്കാൻ ഒരുമിച്ചു പ്രവർത്തിക്കാം; ബൈഡനും കമലയ്ക്കും ആശംസ അറിയിച്ച് മോദി 

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated :20 January 2024, 8:32 am IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യു എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡൻറായി വിജയിച്ച ഇന്ത്യൻ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. 

'തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് അഭിനന്ദനങ്ങൾ ജോ ബൈഡൻ. വൈസ് പ്രസിഡൻറ് എന്ന നിലയിൽ, ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഒരിക്കൽകൂടി യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു' - മോദി ട്വീറ്ററിൽ കുറിച്ചു.

എല്ലാ ഇന്തോ-അമേരിക്കക്കാർക്കും അഭിമാനമാണ് വിജയമെന്ന് ട്വീറ്റ് ചെയ്താണ് മോദി കമല ഹാരിസിനെ അഭിനന്ദിച്ചത്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now