
പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന
എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്

ജറുസലേം: ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. എംവി ആന്‍ഡ്രോമിഡ സ്റ്റാര്‍ എന്ന കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സെയ്ഷെല്‍സ് ആസ്ഥാനമായുള്ള കമ്പനി നടത്തുന്ന കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
ചെങ്കടലില്‍ വച്ചായിരുന്നു ഹൂതി ആക്രമണം. നാവികസേനയുടെ ഐഎന്‍എസ് കൊച്ചിയും രക്ഷാദൗത്യത്തില്‍ പങ്കാളികളായി. കപ്പലില്‍ ഉണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കപ്പലില്‍ 22 ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെ ആകെ 30 ജീവനക്കാരുണ്ടായിരുന്നതായും എല്ലാവരും സുരക്ഷിതരാണെന്നും കപ്പല്‍ അടുത്ത തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുകയാണെന്നും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്




