News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ഡാര്ക്ക് വെബിലെ പോണ് സൈറ്റില് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള് വെബ്സൈറ്റില് പ്രചരിപ്പിച്ച ഇന്ത്യന് വംശജനായ മനോരോഗ വിദഗ്ധന് ആറു വര്ഷം ജയില് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. കബീര് ഗാര്ഗ് (33) എന്നാള്ക്കാണ് ലണ്ടനിലെ കോടതി ശിക്ഷ വിധിച്ചത്.
90,000 അംഗങ്ങള് ഉള്ള വെബ്സൈറ്റിലെ മോഡറേറ്റര്മാരില് ഒരാള് ആയിരുന്നു ഇയാള്. ഈ വെബ്സൈറ്റില് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ നിരവധി ദൃശ്യങ്ങളും ലിങ്കുകളുമാണ് ഉണ്ടായിരുന്നത്. ദിവസവും ഇതില് പുതിയ ചൈല്ഡ് പോണ് കണ്ടന്റുകള് അ്പ്ലോഡ് ചെയ്തിരുന്നതായും യുകെ നാഷണല് ക്രൈം ഏജന്സി വ്യക്തമാക്കി.
ഇയാളുടെ വീട്ടില് നിന്നും ലാപ്പ്ടോപ്പില് നിന്നും ആയിരക്കണക്കിന് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള് കണ്ടെത്തി. നാഷണല് ഹെല്ത്ത് സര്വീസില് ജോലി ചെയ്തുവരവെയാണ് ഇയാളെ കഴിഞ്ഞ നവംബറില് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികള്ക്ക് മേല് ലൈംഗികാതിക്രമം നടത്തിയാല് ഉണ്ടാകുന്ന മാനസ്സിക പ്രശ്നങ്ങളെ കുറിച്ചുള്ള മെഡിക്കല് ജേര്ണലുകളും ഇയാളുടെ വീട്ടില് നിന്ന് കണ്ടെത്തി.
ഈ വാര്ത്ത കൂടി വായിക്കൂ എയര് ബലൂണ് തീഗോളമായി, മരങ്ങളുടെ മുകളിലേക്ക്; യുവാവിന് ദാരുണാന്ത്യം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


