ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കു വധശിക്ഷ; വോട്ടിങ്ങില്‍ അനുകൂലിച്ച് ഇറാന്‍ പാര്‍ലമെന്റ്

രാജ്യത്തു വിമത ശബ്ദമുയര്‍ത്തുന്നവരെ കടുത്ത പാഠം പഠിപ്പിക്കണമെന്ന് പ്രമേയത്തില്‍

ഹിജാബ് പ്രതിഷേധത്തില്‍നിന്ന്/ഫയല്‍
Last Updated :20 January 2024, 9:09 am IST

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായവര്‍ക്കു വധശിക്ഷ നല്‍കണമെന്നു പാര്‍ലമെന്റില്‍ പ്രമേയം. വധശിക്ഷ വേണമെന്ന ആവശ്യത്തെ പാര്‍ലമെന്റിലെ 290 അംഗങ്ങളില്‍ 227 പേരും പിന്തുണച്ചു. രാജ്യത്തു വിമത ശബ്ദമുയര്‍ത്തുന്നവരെ കടുത്ത പാഠം പഠിപ്പിക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.

പ്രക്ഷോഭകര്‍ക്കു കടുത്ത ശിക്ഷ വേണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ്, കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്നത്. 

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷേഭം ആളിപ്പടര്‍ന്നത്. നഗരങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 

സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു. ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം നടത്തിയ നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. 

അതിനിടെ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പരമോന്നത കോടതി കഴിഞ്ഞ ദിവസം ഒരാളെ വധശിക്ഷയ്ക്കു വിധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now