
'ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തും', ഭീഷണിയുമായി ഇസ്രയേല്‍ സൈന്യം
ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ - യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമികളെ എല്ലാം വകവരുത്തുമെന്ന് ഇസ്രയേല്‍ ഭീഷണി. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന പുരോഹിത സമിതി സമവായത്തില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇസ്രയേലിന്റെ പ്രതികരണം.
ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രതികരണം. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് ആണ് പുതിയ പരമോന്നത നേതാവിന്റെ പേരില്‍ സമവായമായെന്ന റിപ്പോര്‍ട്ട് പങ്കുവച്ചത്.
അതേസമയം, ഇറാനിലെ ഇസ്രയേല്‍ സൈനിക നടപടിക്ക് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്ത് കനത്ത നാശം വിതച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനില്‍ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ഏകദേശം 10,000 സിവിലിയന്‍ ഘടനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 7,943 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 1,617 വാണിജ്യ യൂണിറ്റുകളും നിരവധി മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രസന്റ് പറഞ്ഞു. ആക്രമണം ആരംഭിച്ചതിനുശേഷം 1,300 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Israel s military has threatened to target any successors of Khamenei.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്സി

മൊജ്തബ ഖമേനി ചികിത്സയിലിരുന്ന ആശുപത്രിയിലും വ്യോമാക്രമണം: ജീവനോടെ പുറത്തെടുത്തത് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്; പുതിയ വെളിപ്പെടുത്തൽ


