
മൊജ്തബ ഖമേനി ചികിത്സയിലിരുന്ന ആശുപത്രിയിലും വ്യോമാക്രമണം: ജീവനോടെ പുറത്തെടുത്തത് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന്; പുതിയ വെളിപ്പെടുത്തൽ
ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തതിന്റെ വിവരങ്ങൾ

തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് സമിതി അംഗമായ മുതിർന്ന പുരോഹിതൻ മൊഹ്സിൻ ഹൈദരി ഖത്തറിലെ അൽ അറബി ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് നാടകീയ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഫെബ്രുവരി 28-ന് തെഹ്റാനിലെ കോമ്പൗണ്ടിൽ നടന്ന ആക്രമണത്തിൽ 86-കാരനായ അലി ഖമേനിയും മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടപ്പോൾ തന്നെ അൻപത്തിയാറുകാരനായ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് അത്യാസന്ന നിലയിലായ മൊജ്തബയെ ഉടൻതന്നെ തെഹ്റാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ തെഹ്റാനിലെ മൂന്ന് ആശുപത്രികൾക്ക് നേരെയും ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടായി. തകർന്നുവീണ ആശുപത്രി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അതീവ നാടകീയമായി മൊജ്തബയെ ജീവനോടെ പുറത്തെടുത്തതെന്നും തുടർന്ന് അദ്ദേഹം സുരക്ഷിതമായ അജ്ഞാത സങ്കേതത്തിലേക്ക് മാറിയെന്നും ഹൈദരി വെളിപ്പെടുത്തി. ഈ സംഭവങ്ങൾക്ക് ശേഷം പൊതുവേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ മൊജ്തബ ഖമേനി പ്രത്യക്ഷപ്പെടുകയോ അദ്ദേഹത്തിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവരികയോ ചെയ്തിട്ടില്ല.
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ചുമതലപ്പെട്ട വിദഗ്ദ്ധ സമിതിയുടെ കോമിലുള്ള സെക്രട്ടേറിയറ്റും ബോംബാക്രമണത്തിൽ തകർക്കപ്പെട്ടിരുന്നു. രേഖകളും ശുപാർശകളും കത്തിനശിച്ചതോടെ സമിതി അംഗങ്ങൾ രഹസ്യ കേന്ദ്രത്തിൽ ഒത്തുചേർന്ന് രേഖാമൂലം രഹസ്യ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അമേരിക്കൻ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് മൊജ്തബയുടെ പേര് ആദ്യമായി നിർദ്ദേശിച്ചത് താനാണെന്ന് ഹൈദരി വ്യക്തമാക്കി. ആകെ പങ്കെടുത്ത 59 അംഗങ്ങളിൽ 50 പേരുടെ പിന്തുണയോടെയാണ് മാർച്ച് എട്ടിന് മൊജ്തബ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക ടെലിവിഷനിലൂടെ വാർത്ത പുറത്തുവരുന്നതുവരെ താൻ തന്നെയാണ് അടുത്ത ഭരണാധികാരി എന്ന കാര്യം മൊജ്തബ പോലും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊജ്തബയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ വലിയ ഊഹാപോഹങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്. ആക്രമണങ്ങളിൽ അദ്ദേഹത്തിന് കഠിനമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ ഇടത് വശവും കൈകാലുകളും തകർന്നുവെന്നും അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളും മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, മൊജ്തബ ഖമേനി പൂർണ്ണ ആരോഗ്യവാനാണെന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം മൊജ്തബയുമായി ഏഴ് മണിക്കൂറോളം നീണ്ട നയതന്ത്ര ചർച്ചകൾ നടത്തിയതായും ഭരണകാര്യങ്ങളിൽ അദ്ദേഹം സജീവമാണെന്നും പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി.
WHAT TO READ NEXT

'ഭരണഘടനാ വിരുദ്ധമായ നടപടി'; ട്രംപിന്റെ മാധ്യമ വിലക്കിന് സ്റ്റേ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sensational revelations regarding the survival and secretive ascension of Iran’s new Supreme Leader, Mojtaba Khamenei, have surfaced through an interview by Iranian cleric and Assembly of Experts member Mohsen Heydari with Qatari broadcaster Al Araby
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വെന്യൂവിനും ക്രെറ്റയ്ക്കും ഇടയില്‍; ഹ്യുണ്ടായി ബയോണ്‍ ഡിസൈന്‍ വിവരങ്ങള്‍ പുറത്ത്

'ബോംബ് റെഡ് 430'; സൗദിയില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിന് ഭീഷണി, കൈയ്യക്ഷരം പരിശോധിച്ചു, കാബിന് ക്രൂ നിരീക്ഷണത്തില്‍


