ആദ്യം തകര്‍ക്കേണ്ടത് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാക്കിയൊക്കെ പിന്നെ നോക്കാം: ഡോണള്‍ഡ് ട്രംപ്

ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണമെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം വന്നതിന് തൊട്ട് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

Donald trump
ഡോണള്‍ഡ് ട്രംപ്ഫയല്‍ ചിത്രം
Last Updated :5 October 2024, 11:39 am IST
Edited by :athira.v.augustine

വാഷിങ്ടണ്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്രയേല്‍ ആദ്യം ചെയ്യേണ്ടതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാനെതിരെ കൂടുതല്‍ ഉപരോധം വേണമെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം വന്നതിന് തൊട്ട് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ബൈഡന്‍ ഇസ്രായേലിനോട് ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും മറ്റുള്ളതെല്ലാം പിന്നീട് ചിന്തിക്കേണ്ട കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നത്തെക്കുറിച്ച് ബൈഡന്‍ പറഞ്ഞത്. ഇസ്രയേലിനെതിരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഉടന്‍ സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now