
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ടെല് അവീവ്: ആറംഗ യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. മുന് പ്രതിരോധ മന്ത്രിയും മുന് ആര്മി ജനറലുമായ ബെന്നി ഗാന്റ്സ് യുദ്ധകാല മന്ത്രിസഭയില് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നടപടി. ബെനി ഗാന്സും സഖ്യകക്ഷിയായ ഗാഡി ഐസെന്കോട്ടും പിന്വാങ്ങി ഒരാഴ്ചക്കുള്ളിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന പൊളിറ്റിക്കല് സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് ബെഞ്ചമിന് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്ട്ടുകള്. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങള് ഇനിമുതല് ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പുതിയ മാറ്റം സൈന്യത്തിന്റെ കമാന്ഡിങ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേല് ഡിഫന്സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു. ''പ്രതിപക്ഷനേതാവ് ബെനി ഗാന്സിന്റെ പ്രത്യേക ആവശ്യപ്രകാരം അദ്ദേഹത്തെ ഉള്പ്പെടുത്തിയാണ് കാബിനറ്റ് രൂപീകരിച്ചത്. അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല'' നെതന്യാഹു പ്രതികരിച്ചു
യഥാര്ഥ വിജയത്തിലേക്ക് മുന്നേറുന്നതില് നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്നും അതിനാലാണ് യുദ്ധകാല സര്ക്കാരില് നിന്ന് രാജിവെക്കുന്നതെന്നും രാജിവച്ച ബെന്നി ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ

വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്, ഒടുവില് പുറത്തുവന്നത് പൈലറ്റുമാരുടെ അടി


