
ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍; തിരിച്ചിറക്കി
വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നാണ് വിവരം

ജിദ്ദ: ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്പൈസ്ജെറ്റ് വിമാനമാണ് ഒരു മണിക്കൂറിന് ശേഷം ജിദ്ദയില്‍തന്നെ തിരിച്ചിറക്കിയത്. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴാഴ്ച രാവിലെ 9.45-ന് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് 036 വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്.
വിമാനം പറക്കുന്ന സമയത്ത് ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നെന്നാണ് വിവരം. വിമാനം പറന്നുയരുന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. 11.30-ഓടെ എഞ്ചിന് തകരാര്‍ കാരണം ജിദ്ദയിലേക്കുതന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നര മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചാല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കാതെ ഇതേവിമാനത്തില്‍ കൊണ്ടുപോകാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് ലോഞ്ചിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Related News


ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

