
'ഭരിക്കാന്‍ യോഗ്യയല്ല, തീവ്ര ഇടതുപക്ഷകാരി'; കമല ഹാരിസ് രാജ്യത്തെ നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ കമല ഹാരിസിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ ഭരിക്കാന്‍ കമലാ ഹാരിസ് യോഗ്യയല്ലെന്നും, കമല 'തീവ്ര ഇടതുപക്ഷകാരി'യാണെന്നും ട്രംപ് വിമര്‍ശിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനാണ് തന്റെ പിന്‍ഗാമിയായി കമല ഹരിസിനെ പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

യുവാക്കള്‍ക്ക് വിവാഹത്തോട് വിമുഖത, ജപ്പാനില്‍ ജനസംഖ്യയില്‍ ഇടിവ്
വക്രബുദ്ധിക്കാരനായ ജോ ബൈഡനും, എപ്പോഴും കള്ളം പറയുന്ന കമല ഹാരിസും രാജ്യത്തിന് തന്നെ വലിയ നാണക്കേടാണെന്നും ട്രംപ് പരിഹസിച്ചു. ഇതുപോലൊരു ഭരണകാലം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ട്രംപ് പറയുന്നു. കമലയെ വിശ്വസിക്കാനാകില്ലെന്നും അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്നും തീവ്ര ഇടതുപക്ഷ നിലപാടുകാരിയാണെന്നും ട്രംപ് പറഞ്ഞു.
വക്രബുദ്ധിക്കാരനായ ജോ ബൈഡനെപ്പോലെ, കമലാ ഹാരിസും ഭരിക്കാന്‍ യോഗ്യയല്ല. ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിക്കും.കമലയ്ക്ക് ലഭിക്കുന്ന വോട്ട് നാല് വര്‍ഷത്തെ സത്യസന്ധതയില്ലായ്മ, കഴിവില്ലായ്മ, ബലഹീനത, പരാജയം എന്നിവയ്ക്കുള്ള വോട്ടാണെന്നും ട്രംപ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി



