
ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്
ഇന്ത്യ മാലദ്വീപിന് സഹായമായി നല്കിയ കോപ്ടറുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് നിര്‍മിച്ചത്.

മാലി: ഇന്ത്യ നല്കിയ മൂന്ന് എയര്‍ ക്രാഫ്റ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ സൈനികരില്ലെന്ന് മാലദ്വീപ് പ്രതിരോധമന്ത്രി ഗസ്സാന്‍ മൗമൂണ്‍. മാലദ്വീപില്‍ നിന്ന് 76 ഇന്ത്യന്‍ സൈനികരും പിന്‍വാങ്ങിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
ഞായറാഴ്ച പ്രസിഡന്റിന്റെ വസതിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യ നല്കിയ എയര്‍ ക്രാഫ്റ്റുകള്‍ പറത്താന്‍ സൈന്യത്തില്‍ പൈലറ്റുകളുടെ അഭാവമുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞത്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവുമാണ് ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍ ഓപ്പറേറ്റ് ചെയ്തിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനായി നിരവധി പരിശീലന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പല കാരണങ്ങള്‍ തങ്ങളുടെ സൈനീകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും മാലദ്വീപ് പ്രതിരോധമന്ത്രി ഗസ്സാന്‍ മൗമൂണ്‍ പറഞ്ഞു.
മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യന്‍ സൈനികര്‍ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാര്‍ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യ മാലദ്വീപിന് സഹായമായി നല്കിയ കോപ്ടറുകള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് നിര്‍മിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്




