ദുബൈ വഴി 52 ഇടങ്ങളിലേക്ക് സര്‍വീസുകള്‍; എയര്‍ ഇന്ത്യ - ഫ്‌ലൈ ദുബൈ പങ്കാളിത്ത കരാര്‍

Air India-flydubai tie-up opens 52 more destinations via Dubai
Air India-flydubai tie-up opens 52 more destinations via Dubai
Edited by :Amal Joy
Last Updated :25 സെപ്റ്റംബർ 2026, 12:05 pm IST

ദുബൈ: യാത്രാ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ എയര്‍ ഇന്ത്യയും ഫ്‌ലൈ ദുബൈയും തമ്മില്‍ പുതിയ പങ്കാളിത്ത കരാര്‍. ഇന്റര്‍ലൈന്‍ പങ്കാളിത്തത്തിലൂടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ വിവിധ മേഖലകളിലേക്ക് ദുബൈ വഴി കൂടുതല്‍ കണക്റ്റിവിറ്റി ലഭ്യമാകും.

കരാര്‍ പ്രകാരം എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഫ്‌ലൈ ദുബൈ നെറ്റ്വര്‍ക്കിലെ 52 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ദുബൈ് വഴി യാത്ര ചെയ്യാന്‍ സാധിക്കും. ഇതില്‍ ആഫ്രിക്കയിലെ 6 ഇടങ്ങളും, സിഐഎസ് മേഖലയിലെ 2 എണ്ണവും, യൂറോപ്പിലെ 23 ഇടങ്ങളും, മിഡില്‍ ഈസ്റ്റിലെ 21 ഇടങ്ങളും ഉള്‍പ്പെടുന്നു.

ഫ്‌ലൈ ദുബൈ യാത്രക്കാര്‍ക്ക് ഡല്‍ഹി, മുംബൈ വഴികള്‍ ഉപയോഗിച്ച് എയര്‍ ഇന്ത്യയുടെ നെറ്റ്വര്‍ക്കിലെ 69 ഡെസ്റ്റിനേഷനുകളിലേക്ക് പ്രവേശനം ലഭിക്കും. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള കണക്റ്റിവിറ്റിയാണ് ഇതിലൂടെ സാധ്യമാകുന്നത്. ദുബൈ ഹബ്ബ് കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കും, ഡല്‍ഹി-മുംബൈ ഗേറ്റ്വേകള്‍ വഴി ഫ്‌ലൈ ദുബൈ യാത്രക്കാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം.

News Now

Summary

Air India-flydubai tie-up opens 52 more destinations via Dubai

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates