112 കോടിയുടെ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ പാര്‍ട്ടി, 500 അതിഥികള്‍; ഒബാമയുടെ അറുപതാം പിറന്നാള്‍ ആഘോഷം കെങ്കേമം 

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് ക്ലൂണി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

യു എസ് മുന്‍ പ്രസിഡന്‍ഡ് ബരാക് ഒബാമയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് ഗംഭീര ആഘോഷ പരിപാടികളാണ് ഒബാമയ്ക്കായി ഒരുക്കുന്നത്. അഞ്ഞൂറോളം അതിഥികളാണ് ആഘോഷത്തിന് എത്തുന്നതെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് ക്ലൂണി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കുപുറമേ ബന്ധുക്കളും സുഹൃത്തുക്കളും മുന്‍ സ്റ്റാഫ് അംഗങ്ങളുമടക്കം നിരവധിപ്പേര്‍ ആഘോഷത്തിനെത്തും. ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ സമ്മാനങ്ങളുമായി എത്തുന്നതിന് പകരം ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാനാണ് നിര്‍ദേശം. 

കടലിന് അഭിമുഖമായി നിലകൊള്ളുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് ആണ് പിറന്നാളാഘോഷത്തിന് വേദിയാകുന്നത്. 2019ല്‍ മിഷേല്‍ ഒബാമ വാങ്ങിയതാണ് ഒന്നര കോടി ഡോളര്‍ വിലയുള്ള ഈ വസ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now