മസ്‌ക്കറ്റില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം

ഏഴ് പേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി

muscat one-died-eight-expatriates-who-fell-into-sea
മസ്‌ക്കറ്റില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം Source by : പ്രതീകാത്മക ചിത്രം
Last Updated :27 April 2024, 7:26 am IST

മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

രക്ഷപ്പെടുത്തിയ ഏഴ് പേരുടെയും നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടലില്‍ വീണ സംഘത്തിലെ ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now