ഒറ്റയാള്‍ക്ക് കോവിഡ്; ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

രാജ്യത്ത് വീണ്ടും മഹാമാരി പിടിമുറുക്കാതിരിക്കാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ പറഞ്ഞു

ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ,സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നില്‍ രൂപപ്പെട്ട തിരക്ക്/എപി
Last Updated :20 January 2024, 8:47 am IST

ന്യൂസിലാന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19ന്റെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍. രാജ്യത്ത് വീണ്ടും മഹാമാരി പിടിമുറുക്കാതിരിക്കാനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ പറഞ്ഞു. 

ഓക്‌ലാന്‍ഡിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്‌ലാന്‍ഡും ഇദ്ദേഹം സന്ദര്‍ശിച്ച കൊറോമാന്‍ഡും ഏഴു ദിവസത്തേക്ക് സമ്പൂര്‍ണമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

അതേസമയം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങളുടെ വലിയ നിരയാണ് കാണപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡ് കോവിഡ് മുക്ത രാഷ്ട്രമായിരുന്നു. രാജ്യത്തെ 32 ശതമാനം പേര്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുള്ളത്. 18ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തില്‍ ന്യൂസിലാന്‍ഡില്‍ 26 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now