
ഹോര്‍മൂസില്‍ സമവായമായില്ല; ഇറാന്-യുഎസ് സമാധാന ചര്‍ച്ച, ഗൗനിക്കാതെ ട്രംപ്
ചര്‍ച്ചയും ധാരണയും യുഎസിനെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില് നടന്ന സമാധാന ചര്‍ച്ചകള്‍ 15 മണിക്കൂറുകള്‍ക്കൊടുവില്‍ താല്‍ക്കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ പാകിസ്ഥാന് സമയം അര്‍ദ്ധരാത്രി പിന്നിട്ടും തുടര്‍ന്നു. അഭിപ്രായവ്യത്യാസങ്ങളില്‍ കൃത്യമായ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചയും ധാരണയും യുഎസിനെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്തുന്നുണ്ടോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധത്തില്‍ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന അവകാശവാദം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.
ഇറാനുമായി ഗൗരവതരമായ ചര്‍ച്ചകളിലാണ്. അതിന്റെ ഫലം എന്തുതന്നെയായാലും വിജയം ഞങ്ങള്‍ക്കാണ്. സൈനികമായി ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഇനി ഒരു കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. വ്യാജ വാര്‍ത്തകള്‍ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ ജയിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവമെന്നും ട്രംപ് പറഞ്ഞു.
ചില വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന് സര്‍ക്കാര്‍ അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണമായ പ്രധാന പ്രതിസന്ധിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
No consensus reached on Hormuz: US, Iran peace talks go on for 15 hours, Trump ignores
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യയ്ക്കെതിരെ 100% തീരുവയ്ക്ക് വഴിയൊരുങ്ങുന്നു

ഹോര്‍മൂസില്‍ വീണ്ടും യുഎസ് ആക്രമണം, നേപ്പാളിൽ മരണം 800 കവിഞ്ഞു, പെണ്ണുങ്ങള് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

