വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിന്
മേരി ബ്രൂങ്കോയും റാംസ്ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന് ശാസ്ത്രജ്ഞനുമാണ്

സ്റ്റോക് ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ക്ക്. മേരി ഇ ബ്രൂങ്കോ, ഫ്രെഡ് റാംസ്ഡെല്, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. മേരി ബ്രൂങ്കോയും റാംസ്ഡെല്ലും അമേരിക്കന്‍ ഗവേഷകരും, സകാഗുച്ചി ജപ്പാന് ശാസ്ത്രജ്ഞനുമാണ്.
WHAT TO READ NEXT

പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ?
'പെരിഫെറല്‍ അമ്യൂണ് ടോളറന്‍സ്' എന്ന രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ നമ്മുടെ കോശങ്ങളെ എന്തുകൊണ്ട് ആക്രമിക്കുന്നില്ല, ചിലര്‍ക്ക് മാത്രം ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകുന്നു? തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഗവേഷണം നടത്തിയത്.
WHAT TO READ NEXT

ചോറ് ഒഴിവാക്കിയാല്‍ കുടവയർ കുറയുമോ?
ടി സെല്ലുകള്‍ നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ഗവേഷണം. രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും നമുക്കെല്ലാവര്‍ക്കും ഗുരുതരമായ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. നോബേല്‍ കമ്മിറ്റി ചെയര്മാന് ഒല്ലെ കാംപെ പറഞ്ഞു.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Nobel Prize 2025 in Medicine has been awarded to three people
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


