ക്വാറന്റീന്‍ സെന്ററിലെ ശുചിമുറിയില്‍ വെച്ചാണ് രോഗിയും നഴ്‌സും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:35 am IST

News Now

ജക്കാര്‍ത്ത : ആശുപത്രിയില്‍ വെച്ച് നഴ്‌സ് കോവിഡ് രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇതിന്റെ ചിത്രങ്ങള്‍ രോഗി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. 

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം. ജക്കാര്‍ത്തയിലെ വിസ്മ അറ്റ്‌ലെറ്റ് ക്വാറന്റീന്‍ സെന്ററിലെ ശുചിമുറിയില്‍ വെച്ചാണ് രോഗിയും നഴ്‌സും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നഴ്‌സിന്റെ പിപിഇ കിറ്റ് ശുചിമുറിയുടെ വാതിലില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രവും രോഗി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

ഇരുവരും നടത്തിയ വാട്‌സ്ആപ്പ് സംസാരങ്ങളുടെ വിശദാംശങ്ങളും രോഗി പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇരുവരും സമ്മതിച്ചു. 

തുടര്‍ന്ന് നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇരുവരെയും പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു. കേസ് സെന്‍ട്രല്‍ ജക്കാര്‍ത്ത പൊലീസിന് കൈമാറി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ധരിക്കാതെ കോവിഡ് സ്ഥിരീകരിച്ച ഒരാളുമായി അടുത്ത് ഇടപഴകുന്നത് പോലും ഇന്തോനേഷ്യയില്‍ വിലക്കിയിട്ടുള്ളതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates