വീട്ടില്‍ വളര്‍ത്തിയത് സിംഹത്തെ; കുടുക്കിയത് ടിക് ടോക് വീഡിയോ  

നിയമം ലംഘിച്ച് വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹത്തെ അധികൃതര്‍ പിടികൂടി 

വീട്ടില്‍ വളര്‍ത്തിയ സിംഹം; വൈല്‍ഡ്‌ലൈഫ് അലൈന്‍സ് ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 8:46 am IST


പനോം പെന്നി: നിയമം ലംഘിച്ച് വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹത്തെ കംബോഡിയന്‍ ഭരണകൂടം പിടികൂടി. ഒന്നരവയസുളള ആണ്‍ സിംഹത്തെയാണ് തലസ്ഥാന നഗരമായ പനോം പെന്നിയിലെ ഒരുവീട്ടില് നിന്നും പിടികൂടിയത്. ഉടമസ്ഥനൊപ്പം ടിക് ടോക് വീഡിയോകളില്‍ സിംഹത്തെ കണ്ടതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ചൈനീസ് വംശജനായ വീട്ടുടമസ്ഥന്‍ വീട്ടില്‍ വളര്‍വളര്‍ത്തുന്നതിനായി വിദേശരാജ്യത്തുനിന്നാണ് സിംഹത്തെ ഇറക്കുമതിയ ചെയ്തത്. ഏപ്രില്‍ മുതലാണ് വീട്ടുകാരനൊപ്പം വീഡിയോകളില്‍ സിംഹത്തിനെ കാണാന്‍ ഇടയായത്. ഇത് ശ്രദ്ധയില്‍പ്പെട്ട കംബോഡിയന്‍ ഭരണകൂടം അന്ന് തന്നെ അന്വേഷണം ആരംഭിച്ചതായി പരിസ്ഥിതി കാര്യ മന്ത്രാലയത്തിലെ വക്താവായ നേത് ഫേക്ത്ര പറഞ്ഞു. 

കംബോഡിയയില്‍ വന്യജീവികളെ വീടുകളില്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. വന്യജീവികളുടെ സ്വഭാവത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ചല്ല സ്വകാര്യവ്യക്തികളുടെ വീട്ടിലെ ചുറ്റുപാടുകളെന്നും അദ്ദേഹം പറയുന്നു. പനോം പെന്നിലെ വീട്ടില്‍ നിന്നും പിടികൂടിയ സിംഹത്തിന്റെ തേറ്റ പല്ലുകളും നഖങ്ങളും നീക്കംചെയ്ത നിലയിലാണ്. ഇത് സിംഹത്തിന്റെ സ്വാഭാവിക ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉടമസ്ഥനൊപ്പവും വളര്‍ത്തുനായയ്‌ക്കൊപ്പവും സിംഹം ഇരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. 70 കിലോഗ്രാമാണ് ഇപ്പോള്‍ സിംഹത്തിന്റെ ഭാരം. പിടികൂടിയ സിംഹത്തെ പനോം താമാവോയിലുള്ള വന്യജീവി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now