
യുദ്ധഭൂമിയിലേക്ക് സമാധാനദൂതുമായി ചരിത്രസന്ദര്‍ശനം; മോദി യുക്രെയ്നില്‍
1991ല്‍ യുക്രെയ്ന് സ്വതന്ത്രമായ ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന് സന്ദര്‍ശിക്കുന്നത്.
കീവ്: ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്നിലെത്തി. റഷ്യ- യുക്രെയ്ന് യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യക്ക് സമാധാനപരവും ക്രിയാത്മകവുമായ പങ്കുവഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് സെലന്‍സ്കിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുക്രെയ്ന് സന്ദര്‍ശനം.
റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് ആഴ്ചകള്‍ക്ക് പിന്നാലെയാണ് മോദിയുടെ കീവ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. 1991ല്‍ യുക്രെയ്ന് സ്വതന്ത്രമായ ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന് സന്ദര്‍ശിക്കുന്നത്.
'യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ എല്ലാ സഹകരണവും നല്കാന് തയാറാണ്' മോദി യാത്രയ്ക്ക് മുന്‍പേ പറഞ്ഞിരുന്നു. ഓഗസ്റ്റ 22ന് രാത്രി റെയില്‍ ഫോഴ്സ് വണ്‍ ട്രെയിനില്‍ പത്തുമണിക്കൂര്‍ യാത്ര ചെയ്ത് 23ന് രാവിലെയോടെ മോദി യുക്രെയ്ന് തലസ്ഥാനമായി കീവില്‍ എത്തിയത്. കീവ് നഗരത്തില്‍ ഏകദേശം 7 മണിക്കൂര്‍ നേരം മോദി സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ട്രെയിന്‍ മാര്‍ഗം തന്നെ അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചെത്തും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പോളണ്ട് സന്ദര്‍ശനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നെന്ന് യുക്രെയ്നിലേക്ക് പോകും മുന്‍പ് മോദി പറഞ്ഞിരുന്നു. പോളണ്ട് ഇന്ത്യ പോളണ്ട് ബന്ധത്തിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായാണു മോദി വാഴ്സയിലെത്തിയത്. 45 വര്‍ഷത്തിനിടെ പോളണ്ടിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍




