പ്രധാനമന്ത്രിയുടെ കിടക്കയില്‍ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി! ലങ്കന്‍ പ്രക്ഷോഭകര്‍ ഔദ്യോഗിക വസതിയും കീഴടക്കി (വീഡിയോ)
ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കയറിയിരിക്കുന്നത്
കൊളംബോ: ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിട്ടിരുന്നു. ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുകയാണ്.
ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കയറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡബ്ല്യുഡബ്ല്യുഇ ശൈലിയില്‍ പ്രധാനമന്ത്രിയുടെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതാണ് വീഡിയോ. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച് ഒരാള്‍ എതിരാളിയെ കീഴടക്കുന്നതും കൈകളുയര്‍ത്തി വിജയം ആഘോഷിക്കുന്നതും കാണാം.
Video - #WWE Wrestling on Prime Minister's bed at Temple Trees #LKA #SriLanka #SriLankaCrisis #SriLankaProtests pic.twitter.com/5f2zE9uqLD
â Sri Lanka Tweet (@SriLankaTweet) July 10, 2022
പ്രതിഷേധക്കാര്‍ വസതിയുടെ ഗെയ്റ്റില്‍ കയറുകയും പ്രകടനം നടത്തുകയും ബാനറുകള്‍ തൂക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. പിന്നാലെയാണ് രസകരമായ മറ്റൊരു വീഡിയോ പുറത്തു വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
