
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി
'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

ഒരു മിസ്ഡ് കോൾ മതി! അക്കൗണ്ട് കാലിയാകും?

നായ്ക്കളെയും പൂച്ചകളെയുമൊക്കെ വളര്‍ത്തുന്നത് സാധാരണമാണ്. പാമ്പുകളെ അരുമകളായി വളര്‍ത്തുന്നത് അപൂര്‍വ്വമാണ്. വിദേശരാജ്യങ്ങളില്‍ നിന്നാണ് സാധാരണയായി പാമ്പുകളെ വളര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരാറ്. ഇത്തരത്തില്‍ വളര്‍ത്തുന്ന പാമ്പുകള്‍ ആക്രമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല.
അരുമയായി വളര്‍ത്തിയിരുന്ന ഒരു പെരുമ്പാമ്പ് ഉടമയെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാമ്പിനെ കൂട്ടില്‍ നിന്നു പുറത്തെടുക്കുന്ന സമയത്താണ് ഇത് ഉടമയായ യുവതിയെ ആക്രമിച്ചത്.കൂടു തുറന്നയുടനെ പുറത്തേക്ക് തലനീട്ടിയ പെരുമ്പാമ്പ് യുവതിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പിന്നാലെ കൈയില്‍ ചുറ്റുകയും ചെയ്തു.
Snake attacks owner as she tries to take it out of cage pic.twitter.com/auVgWTttQ8
â Daily Loud (@DailyLoud) October 23, 2022
സമീപത്തുണ്ടായിരുന്ന യുവാവ് വേഗമെത്തി പാമ്പിനെ കൈയില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാമ്പിനെ കൂട്ടില്‍ നിന്ന് പുറത്തെടുത്തതോടെ പാമ്പ് യുവതിയുടെ കാലിലും ചുറ്റിവരിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി ഇതോടെ ചുറ്റിവരിഞ്ഞ പാമ്പുമായി നിസ്സഹായയായി . പാമ്പിന്റെ തല ഹുക്ക് ഉപയോഗിച്ച് വലിച്ചു നീക്കിയതോടെ യുവതിയുടെ കൈയിലെ മുറിവില്‍ നിന്ന് രക്തം നിലത്തേക്ക് വീഴുന്നതും ദൃശ്യത്തില്‍ കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

