
വെള്ളത്തിന് പകരം ഐസ് കട്ട, റഷ്യയിലെ മരംകോച്ചുന്ന തണുപ്പില്‍ സ്റ്റൂ ഉണ്ടാക്കി യുവാവ്; വിഡിയോ വൈറൽ
വീടിന് പുറത്ത് മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലത്ത് സ്റ്റൂ തയ്യാറാക്കുന്നതാണ് വിഡിയോയിലുള്ളത്
മരംകോച്ചുന്ന തണുപ്പില്‍ മഞ്ഞുവീണുകിടക്കുന്ന സ്ഥലത്ത് പാചകം ചെയ്യുന്ന വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. വടക്ക് കിഴക്കൻ റിപ്പബ്ലിക്കായ റഷ്യയിലെ യാകുട്ടിയയിൽ നിന്നുള്ള വിഡിയോയാണ് ഇത്. ശൈത്യകാലത്ത് -50 വരെ താപനില കുറയുന്ന ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമെന്നാണ് ഇവിടം വിശേഷിക്കപ്പെടുന്നത്.
വീടിന് പുറത്ത് മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലത്ത് സ്റ്റൂ തയ്യാറാക്കുന്നതാണ് വിഡിയോയിലുള്ളത്. വെള്ളത്തിന് പകരം ഐസ് കട്ടയാണ് ഉപയോഗിക്കുന്നത്. പച്ചക്കറികൾ മുഴുവനായി തന്നെ പാത്രത്തിലേക്കിടുന്നതും കാണാം. വിഭവം പോലെ തന്നെ പാചകം ചെയ്യുന്നതും ഏറെ ആകർഷകമാണെന്നാണ് പലരും കമന്റിൽ കുറിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ റഷ്യന്‍ ജീവിതം, ഇതാണ് വിന്റര്‍, ഇവിടെയാണ് ജീവിച്ചിരുന്നതെങ്കില്‍ ഞാന്‍ ജീവിതം തന്നെ അവസാനിപ്പിച്ചേനെ, ഇത്ര തണുപ്പത് ഈ ചൂടന്‍ വിഭവം കഴിക്കാന്‍ കൊതിയാകുന്നു എന്നെല്ലാമാണ് വിഡിയോ കണ്ടവരുടെ പ്രതികരണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)



