ഒറ്റദിവസം, 81പേരെ ഒരുമിച്ച് വധിച്ച് സൗദി; നടപ്പാക്കിയത് തീവ്രവാദികളുടെ ശിക്ഷ
കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയാണ് നടപ്പാക്കിയത്

റിയാദ്: 81 പേരുടെ കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. 'ഒന്നിലധികം ഹീനകരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ഇവര്‍ കുറ്റക്കാരണെന്ന് കണ്ടെത്തി' എന്ന് സൗദിയുടെ ഔദ്യേഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ വ്യക്തമാക്കി. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചവരെയാണ് വധിച്ചത്. യെമനിലെ ഹൂതി വിമത സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
സാധാരണക്കാരേയും സുരക്ഷാ ജീവനക്കാരെയും കൊല്ലുന്നതിന് ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായും വാര്‍ത്താ ഏജന്‍സി പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങള്‍, തുടങ്ങി നിരവധിപേരെയും സ്ഥാപനങ്ങളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായും കുഴി ബോംബുകള്‍ സ്ഥാപിച്ച് സ്ഫോടമനങ്ങള് നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വാര്‍ത്താ ഏജന്‍സി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
