
'മേഘങ്ങളെ തൊട്ട് തിരമാല', സത്യാവസ്ഥ- വീഡിയോ
തിരമാല മേഘം തൊട്ടു എന്ന് കേട്ടാല്‍ ഒരു നിമിഷമെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചു എന്നുവരാം
ഇന്റര്‍നെറ്റില്‍ പരതിയാല്‍ കൗതുകം ഉണര്‍ത്തുന്ന നിരവധി വീഡിയോകള്‍ കാണാം. പലപ്പോഴും ഈ വീഡിയോകള്‍ കാണുമ്പോള്‍ മനസിന് ഉന്മേഷം ലഭിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്ന ഒരു പഴയ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്.
തിരമാല മേഘം തൊട്ടു എന്ന് കേട്ടാല്‍ ഒരു നിമിഷമെങ്കിലും ആശ്ചര്യം പ്രകടിപ്പിച്ചു എന്നുവരാം. ഇപ്പോള്‍ അത്തരത്തില്‍ തിരമാല മേഘം തൊടുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ബ്യൂട്ടിന്ഗെബിഡെന് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. പഴയ വീഡിയോയാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യഥാര്‍ഥത്തില്‍ തിരമാല മേഘം തൊടുന്നതല്ല ഈ പ്രതിഭാസമെന്ന് വിദഗ്ധര്‍ പറയുന്നു.
Perfect wave touching the clouds.. pic.twitter.com/93RsgS3YvC
â Buitengebieden (@buitengebieden) May 3, 2022
കടല്‍ ജലത്തിന്റെ സൂക്ഷ്മ കണികകള്‍ വായുവില്‍ തങ്ങിനില്ക്കുന്ന പ്രതിഭാസമായ സീ എയറോസോള്‍ ആണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ വിശദീകരണം. കടലിന്റെ ഉപരിതലത്തില്‍ രൂപം കൊള്ളുന്ന സീ എയറോസോള്‍ വായുവില്‍ മുകളിലേക്ക് ഉയര്‍ത്തപ്പെടുന്ന ഘട്ടത്തില്‍ ഇതിനെ മേഘമായി തോന്നുന്നതാണ് യഥാര്‍ഥ കാരണമെന്നാണ് വിദഗ്ധര്‍ വിവരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


