
20 വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സ്ഥാനമൊഴിയുന്നു, ലോറന്‍സ് വോങ് പിന്‍ഗാമി
72 കാരനായ ലീ 2004 ആഗസ്ത് 12നാണ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സിംഗപ്പൂര്‍: 20 വര്‍ഷത്തോളം റിപ്പബ്ലിക് ഓഫ് സിംഗപ്പൂരിനെ ഭരിച്ചതിന് ശേഷം പ്രധാനമന്ത്രി ലീ സിയാന് ലൂങ് സ്ഥാനമൊഴിയുന്നു. മെയ് 15ന് ശേഷമാണ് സ്ഥാനം ഒഴിയുക. ലീയുടെ ഡെപ്യൂട്ടി ലോറന്‍സ് വോങ് ആയിരിക്കും സിംഗപ്പൂരിന്റെ അടുത്ത പ്രധാനമന്ത്രി.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് ഉദ്ദേശിച്ചതിലും വൈകിയാണ് ലീ സ്ഥാനമൊഴിയുന്നത്. 72 കാരനായ ലീ 2004 ആഗസ്ത് 12നാണ് സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേതൃമാറ്റം ഏതൊരു രാജ്യത്തിനും സുപ്രധാന നിമിഷമാണെന്ന് ലീ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ഈ വര്‍ഷം സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്റെ മൂത്ത മകനായി 1952 ല്‍ ജനിച്ച ലീ ഗണിത ശാസ്ത്രജ്ഞനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍



