ഓസ്‌ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റിലാണ് വിഷപ്പാമ്പിനെ കണ്ട് കൗമാരക്കാരി ഭയന്നുവിറച്ചത്

ഇന്‍ഹേലറില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പ്‌
Last Updated :20 January 2024, 8:41 am IST

News Now

സിഡ്‌നി: വീട്ടിനുള്ളില്‍ നിന്നും മറ്റും പാമ്പിനെ കണ്ടെത്തിയ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇന്‍ഹേലറിനുള്ളില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്പിനെ കണ്ടെത്തി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 

ഓസ്‌ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റിലാണ് വിഷപ്പാമ്പിനെ കണ്ട് കൗമാരക്കാരി ഭയന്നുവിറച്ചത്. ഇന്‍ഹേലര്‍ മുറിയില്‍ വച്ചിരിക്കുകയായിരുന്നു. ഇതിനു സമീപം അലക്കിയ തുണികളും ഉണ്ടായിരുന്നു. അപ്പോഴാണ് കറുത്ത നിറത്തിലുള്ള വസ്തു തുണിക്കുള്ളില്‍ നിന്ന് തലനീട്ടി പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍തന്നെ പെണ്‍കുട്ടി പാമ്പുപിടിത്ത വിദഗഗ്ധരായ സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സിനെ വിവരമറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പിനെ ഇന്‍ഹേലറിനുളള്ളില്‍ പതുങ്ങിയിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാമ്പുപിടിത്ത വിദഗ്ധനായ ഹീതര്‍ ആണ് റെഡ് ബെല്ലി ബ്ലാക്ക് വിഭാഗത്തില്‍ പെട്ട പാമ്പിന്‍ കുഞ്ഞിനെ ഇന്‍ഹേലറിനുള്ളില്‍നിന്നും പുറത്തെടുത്തത്. ഇന്‍ഹേലറില്‍ നിന്നും പുറത്തെടുത്ത പാമ്പിന്‍ കുഞ്ഞിനെ പിന്നീട് സുരക്ഷിതമായ സ്ഥലത്ത് സ്വതന്ത്രമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates