കു​വൈ​ത്തിൽ താ​പ​നി​ല 50 ഡിഗ്രി സെ​ൽ​ഷ്യസിലേക്ക്; ജാഗ്രത വേണമെന്ന് അധികൃതർ

ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് റാ​ബി​യ മേ​ഖ​ല​യി​ൽ ആണ്. ഇവിടെ കഴിഞ്ഞ ചൊ​വ്വാ​ഴ്ച 51 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആയിരുന്നു താപനില.

desert
Temperatures in Kuwait reach 50 degrees Celsius.Source by : meta ai
Last Updated :17 July 2025, 10:30 am IST

കു​വൈ​ത്ത് സി​റ്റി: വരും ദിവസങ്ങളിൽ കുവൈത്തിൽ ചൂട് ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും മു​ക​ളി​ലേ​ക്ക് ഉ​യ​രു​മെ​ന്ന് കാ​ല​വാ​സ്ഥ കേ​ന്ദ്രം അറിയിച്ചു. നിലവിൽ പകലും,രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് റാ​ബി​യ മേ​ഖ​ല​യി​ൽ ആണ്. ഇവിടെ കഴിഞ്ഞ ചൊ​വ്വാ​ഴ്ച 51 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആയിരുന്നു താപനില.

ജ​ഹ്‌​റ, അ​ബ്ദ​ലി, കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും താ​പ​നി​ല എ​ത്തിയിരുന്നു. നിലവിൽ അനുഭവപ്പെടുന്ന കനത്ത ചൂട് ശ​നി​യാ​ഴ്ച വ​രെ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കു​വൈ​ത്തിലെ ചില മേഖലകളിൽ 50 മു​ത​ൽ 52 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​മാണ് രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല​ക്ക് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. നേരത്തെ തൊഴിലാളികൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാവാക്കാൻ നേരത്തെ ഗൾഫ് രാജ്യങ്ങളിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം മുതൽ നിയമം നടപ്പിലാക്കാക്കിയത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates