
ഉച്ച വിശ്രമം: നിയമം ലംഘിച്ച 30 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത്
ജൂണിൽ രാജ്യത്തുടനീളമുള്ള 60 തൊഴിൽ സ്ഥലങ്ങൾ പരിശോധിച്ചതായും 30 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത സമയത്ത് 33 തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി

കുവൈത്ത് സിറ്റി: കനത്ത ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം അനുവദിക്കണമെന്ന കുവൈത്ത് സർക്കാരിന്റെ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനികൾക്ക് മുന്നറിപ്പുമായി അധികൃതർ.
ഇനിയും നിയമം ലംഘിച്ചാൽ കമ്പനികൾക്ക് എതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും, പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിയമം തെറ്റിച്ചതായി കണ്ടെത്തിയ 30 കമ്പനികൾക്കാണ് കർശന നിർദേശം നൽകിയത്.
WHAT TO READ NEXT

ജീവിതച്ചെലവ്: യു എ ഇയിൽ കൈ പൊള്ളും, ഒമാനിൽ കൂൾ
സൂര്യപ്രകാശം നേരിട്ടേൽക്കുന്ന ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ വിശ്രമം അനുവദിക്കണമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. മെയ് 31 മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മന്ത്രിതല തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കഴിഞ്ഞ ദിവസം പുറത്തിറക്കി.
ജൂണിൽ രാജ്യത്തുടനീളമുള്ള 60 തൊഴിൽ സ്ഥലങ്ങൾ പരിശോധിച്ചതായും 30 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത സമയത്ത്
33 തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തി. തെറ്റ് ആവർത്തിക്കരുത് എന്ന് കർശന നിർദേശം കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതേ സ്ഥലങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ നിയമ ലംഘനങ്ങളെപറ്റി 12 പരാതികൾ അറിയിച്ചതായും നിയമം നടപ്പിലാക്കാൻ ഇനിയും ജനങ്ങൾ പിന്തുണ നൽകണമെന്നും ഇതിനായി 6192 2493 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപെടാമെന്നും അധികൃതർ പറഞ്ഞു.
News Now
Summary
Kuwait warns 30 companies for violating out door work ban.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം, ലൈസന്‍സും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധം; കുവൈത്തില്‍ പുതിയ നിയമം
'ട്രാഫിക് നിയമലംഘനം; പിഴ കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; വ്യാജസന്ദേശങ്ങളില്‍ മുന്നറിയിപ്പ്



