
News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

അപകടങ്ങള് ഏത് വഴിക്ക് വരുമെന്ന് പറയാന് പറ്റില്ല. നിയമങ്ങള് പാലിച്ച് വാഹനം ഓടിച്ചാലും നടന്നുപോയാലും മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒരു വീഴ്ച ജീവഹാനിക്ക് ഇടയാക്കാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള് സോഷ്യല്മീഡിയയില് പ്രചരിക്കുന്നത്.
റോഡിലൂടെ നടന്നുപോകുകയാണ് യുവതി. ഈസമയത്ത് കാറില് നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര് ഇടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇടിയുടെ ആഘാതത്തില് റോഡില് തെറിച്ചുവീഴുന്നതും വീഡിയോയില് വ്യക്തമാണ്.
ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് ഹ്യൂമന് റെയ്സ് എന്ന ട്വിറ്റര് ഹാന്ഡിലിലാണ് നടുക്കുന്ന വീഡിയോ പങ്കുവെച്ചത്. കാറില് നിന്ന് ഊരി തെറിച്ച് പാഞ്ഞെത്തുന്ന ടയര് യുവതിയുടെ പിന്വശത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളില്. യുവതിയുടെ തൊട്ടരികിലൂടെ കടന്നുപോയ ടയര് തൊട്ടരികിലുള്ള വെയ്റ്റിംഗ് ഷെഡ്ഡിന്റെ മതിലില് ഇടിച്ച് തിരിച്ചുവന്നാണ് യുവതിയുടെ പിന്നില് തട്ടുന്നത്. എവിടെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.
â Out of Context Human Race (@NoContextHumans) December 3, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
