
2050ഓടേ ലോകത്ത് മൂന്ന് സൂപ്പര്‍ പവറുകള്‍, അതില്‍ ഒന്ന് ഇന്ത്യ; ടോണി ബ്ലെയര്‍
2050ഓടേ ഇന്ത്യയും അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി ഉയര്‍ന്നുവരുമെന്ന് മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍

ലണ്ടന്‍: 2050ഓടേ ഇന്ത്യയും അമേരിക്കയും ചൈനയും സൂപ്പര്‍ പവര്‍ രാജ്യങ്ങളായി ഉയര്‍ന്നുവരുമെന്ന് മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ആഗോള നേതാക്കള്‍ നാവിഗേറ്റ് ചെയ്യാന്‍ തയ്യാറാകേണ്ട ഒരു 'സങ്കീര്‍ണ്ണമായ ലോകക്രമം' ഈ രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നും ടോണി ബ്ലെയര്‍ പ്രവചിച്ചു.
ദി സ്ട്രെയിറ്റ്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ യുകെ പ്രധാനമന്ത്രി ഭാവിയില്‍ ലോകക്രമം ആര് നിയന്ത്രിക്കുമെന്ന പ്രവചനം നടത്തിയത്്. ഈ മൂന്ന് രാജ്യങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു ബഹുധ്രുവ ലോകവുമായി രാഷ്ട്രങ്ങള്‍ പൊരുത്തപ്പെടേണ്ടതായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നിങ്ങളുടെ രാജ്യം ലോകത്ത് ആരുമായാണ് യോജിക്കേണ്ടത് എന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. കാരണം അത് ബഹുധ്രുവമാകാന്‍ പോകുന്ന ഒരു ലോകമായിരിക്കും. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ, മൂന്ന് സൂപ്പര്‍ പവറുകള്‍ ഉണ്ടാവും. അവ അമേരിക്ക, ചൈന, ഒരുപക്ഷേ ഇന്ത്യയും ആയിരിക്കും'- ടോണി ബ്ലെയര്‍ പറഞ്ഞു.
1997 മുതല്‍ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബ്ലെയര്‍, നിലവിലെ ആഗോള സാഹചര്യം തന്റെ ഭരണകാലത്തെക്കാള്‍ സങ്കീര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി. അന്ന് അമേരിക്ക മാത്രമായിരുന്നു സൂപ്പര്‍ പവര്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചൈനയുടെയും ഇന്ത്യയുടെയും ഉയര്‍ച്ച ഭൗമരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ വരുത്തും. നിലവിലെ സഖ്യങ്ങളുടെയും നയതന്ത്ര തന്ത്രങ്ങളുടെയും സമവാക്യത്തില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നത് കൂടിയാണ് ഈ രാജ്യങ്ങളുടെ ഉയര്‍ച്ചയെന്നും അദ്ദേഹം വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി




