'നിങ്ങളുടെ പക്കൽ ഡ്രോൺ ഉണ്ടോ? കീവ് നമ്മുടെ വീടാണ്, പട്രോൾ യൂണിറ്റിനൊപ്പം ചേരു'- ജനങ്ങളോട് ആവശ്യപ്പെട്ട് സൈന്യം

'നിങ്ങളുടെ പക്കൽ ഡ്രോൺ ഉണ്ടോ? കീവ് നമ്മുടെ വീടാണ്, പട്രോൾ യൂണിറ്റിനൊപ്പം ചേരു'- ജനങ്ങളോട് ആവശ്യപ്പെട്ട് സൈന്യം

റഷ്യൻ ആക്രമണത്തിൽ മരിച്ച യുക്രൈൻ സൈനികൻ/ ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:58 am IST
Edited by :migrator

കീവ്: യുദ്ധം രൂക്ഷമാകുന്നതിനിടെ കീവിലെ റഷ്യൻ ആക്രമണം ചെറുക്കാൻ പൊതുജനങ്ങളുടെ സഹായം തേടി യുക്രൈൻ അധികൃതർ. ജനങ്ങൾ വിനോദങ്ങൾക്കായി വാങ്ങിയ ഡ്രോണുകൾ റഷ്യയുടെ സൈനിക നീക്കം നിരീക്ഷിക്കുന്നതിനായി ആവശ്യപ്പെട്ടിരിക്കുകയാണ് സൈന്യം. 

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സൈന്യം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയ്‌ക്കെതിരെ പോരാടാൻ ജനങ്ങൾക്ക് ആയുധം നൽകാൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ അഭ്യർഥന.  

"നിങ്ങളുടെ പക്കൽ ഡ്രോൺ ഉണ്ടോ? അത് പരിചയ സമ്പന്നരായ പൈലറ്റുമാർക്ക് ഉപയോഗിക്കാൻ നൽകൂ. നിങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കാൻ അറിയാമോ? കീവിലെ പട്രോൾ യൂണിറ്റിനൊപ്പം ചേരു. കീവ് നമ്മുടെ വീടാണ്, പ്രതിരോധിക്കേണ്ടത് പൊതു കടമയാണ്. ഈ നിമിഷം നിങ്ങളെയും നിങ്ങളുടെ ഡ്രോണും കീവിന് ആവശ്യമുണ്ട്."

അതേസമയം, റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ഏത് സമയവും പിടിച്ചടക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാനത്ത് വ്യോമാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് മുഴുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ സേന തലസ്ഥാനത്ത് പ്രവേശിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

News Now