
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

വാഷിങ്ടണ് : ചൈനീസ് യുവതിയെ പ്രണയിച്ചതിന് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സര്വീസില് നിന്നും പുറത്താക്കി അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് പാര്ട്ടി (സിസിപി)യുമായുള്ള കാമുകിയുടെ ബന്ധമാണ് യുഎസ് ഉദ്യോഗസ്ഥന് വിനയായത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഉദ്യോഗസ്ഥനെതിരായ നടപടി സംബന്ധിച്ച വിവരം പങ്കുവച്ചത്. ചൈനീസ് യുവതിയുമായുള്ള ബന്ധം മറച്ചുവച്ചെന്ന് ഉദ്യോഗസ്ഥന് സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്ക്ക് റൂബിയോ എന്നിവരുള്പ്പെടെ വിഷയം ചര്ച്ച ചെയ്തിരുന്നു എന്നും റിപ്പോര്ട്ടുകള് പറയുന്നു.
ജോ ബൈഡന് ഭരണകാലത്താണ് ഔദ്യോഗിക ചുമതലയിലുള്ളവര്ക്ക് ചൈനക്കാരുമായുള്ള ബന്ധം വിലക്കുന്ന നിര്ദേശങ്ങള് പുറത്തിറക്കിയത്. ചൈനയില് നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്പ്പെടെയുള്ളവര് ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏര്പ്പെടുന്നത് ഉള്പ്പെടെ വിലക്കുന്നതായിരുന്നു നിര്ദേശം. ഈ വ്യവസ്ഥ അനുസരിച്ചുള്ള ആദ്യ നടപടിയാണ് ഇപ്പോള് ഡോണള്ഡ് ട്രംപ് നടപ്പാക്കിയിരിക്കുന്നത്.
നടപടി നേരിട്ട ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങള് യുഎസ് പുത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ പ്രണയിനിയും ഉള്പ്പെടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. കണ്സര്വേറ്റീവ് പ്രവര്ത്തകനായ ജെയിംസ് ഔകീഫെയാണ് വിഡിയോ ഓണ്ലൈനില് പങ്കുവെച്ചിരിക്കുന്നത്.
Summary
US diplomat fired from service over a romantic relationship with a Chinese woman alleged to have ties to the Chinese Communist Party.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





