
ബൈഡനു പകരം ട്രംപിനെ നേരിടാൻ കമല, ഔദ്യോഗിക പ്രഖ്യാപനം ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ
കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണ് മത്സരരംഗത്തു നിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചത്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവുക കമല ഹാരിസ് (59). നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ലേറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്.
വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ച ശേഷമാണ് മത്സര രംഗത്തു നിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചത്. തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്നും കമല ഹാരിസിനായി പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ബൈഡന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രസിഡഷ്യൽ തെരഞ്ഞെടുപ്പ് കാമ്പെയിന്റെ ധനസമാഹരണത്തിനായുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ അക്കൗണ്ടിന്റെ പേര് ഹാരിസ് ഫോർ പ്രസിഡന്റ് എന്നാക്കുകയും ചെയ്തിരുന്നു. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ മാത്രം 4.67 കോടി ഡോളറിലധികം സംഭാവന ലഭിച്ചതായാണ് വിവരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ട്രംപിനെതിരായ ആക്രമണം: യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി രാജിവച്ചു
ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 4,000 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ഇന്ന് വൈറ്റ് ഹൗസിൽ നിന്ന് രാഷ്ട്രത്തോടു സംസാരിക്കുമെന്നു ബൈഡൻ അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്
Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരംഗം; ബംഗാളിൽ ബിജെപി കുതിപ്പ്

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
Related News

ഇ ഡി അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കെ കെ ശൈലജ
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്
