
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കാന്ബറെ: ഓസ്ട്രേലിയന് സര്ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി പാര്ലമെന്റിനകത്ത് നിന്ന് ലൈംഗിക പ്രവര്ത്തി നടത്തുന്ന വീഡിയോകള് പുറത്തുവന്നു. വനിതാ എംപിയുടെ ഡെസ്കില് നിന്ന് പാര്ലമെന്റിലെ ജീവനക്കാരിലൊരാള് സ്വയം ഭോഗം ചെയ്യുന്നതടക്കമുള്ള വീഡിയോകളാണ് പുറത്തുവന്നത്.
വിഷയത്തില് പ്രതികരണവുമായി ഓസ്ട്രേലിയന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ് രംഗത്തെത്തി. പാര്ലമെന്റ് ജീവക്കാരുടെ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും വൃത്തികെട്ടതാണെന്നും മോറിസണ് പറഞ്ഞു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്ലമെന്റ് ഹൗസില് നടത്തിയ ലൈംഗിക പ്രവൃത്തികളുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിനായി ഫെയ്സ്ബുക്ക് മെസഞ്ചര് ഗ്രൂപ്പുകള് ഉണ്ടാക്കിയിട്ടുണ്ടെന്ന് ഓസ്ട്രേലിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി പ്രതികരണം രേഖപ്പെടുത്തിയത്.
പാര്ലമെന്റിലെ പ്രാര്ത്ഥനാ മുറി വരെ ലൈംഗിക പ്രവൃത്തികള്ക്ക് ഉപയോഗിക്കാറുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്. ഭരണകക്ഷിയായ ലിബറല് പാര്ട്ടിയിലെ വനിത എംപിയുടെ ഓഫീസ് മുറിയും വിവാദത്തിലാണ്. ആരോപണം ശക്തമായതോടെ ഒരു ഉദ്യോഗസ്ഥനെ ജോലിയില് നിന്ന് പിരിച്ചുവിട്ടതായി എബിസി ന്യൂസ് റിപ്പോര്ട്ട് ചെയ്തു. വനിത എം പിയുടെ മുറിയില് അനാശാസ്യ പ്രവര്ത്തനങ്ങള് പ്രവര്ത്തനങ്ങള് നടന്നിരുന്നതായി അദ്ദേഹം പറഞ്ഞതായി എബിസി ന്യൂസ് റിപ്പോര്ട്ട് ചെയ്തു. പാര്ലമെന്റ് മന്ദിരത്തിന്റെ മുകള് നിലയിലുള്ള ഒരു ചെറിയ പ്രാര്ഥന മുറി എംപിമാരും സര്ക്കാര് ഉദ്യോഗസ്ഥരും ലൈംഗിക ബന്ധങ്ങള്ക്കായി ഉപയോഗിക്കുന്നുണ്ട്. അനാശാസ്യ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന ആണ്കുട്ടികളെ പോലും ഇവിടെ എത്തിക്കാറുണ്ട്. പണം നല്കി കൊണ്ടുവരുന്ന ആണ്കുട്ടികളെയാണ് എംപിമാര് ചൂഷണം ചെയ്യുന്നതെന്നും റിപ്പോര്ട്ടുകളുണ്ട്
2019ല് പാര്ലമെന്റ് മുറിയില് ഒരു യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തില് കഴിഞ്ഞ ഫെബ്രുവരിയില് ജനങ്ങള്ക്ക് മുമ്പില് സ്കോട്ട് മോറിസണ് മാപ്പ് പറഞ്ഞിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result
