'ഒരിക്കലും മറക്കില്ല'; തീ വിഴുങ്ങിയ ടാങ്കറില്‍ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ചൈന

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 99-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക നന്ദി അറിയിച്ചത്.

MV WAN HAI 503
MV WAN HAI 503
Edited by :Sujith
Last Updated :22 ജൂലൈ 2026, 11:43 am IST

ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ സായുധ സേനകള്‍ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കണമെന്നും റിയര്‍ അഡ്മിറല്‍ യു ജിയാന്‍ ആവശ്യപ്പെട്ടു.

ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 99-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക നന്ദി അറിയിച്ചത്. 2025 ജൂണിലാണ് ചൈനീസ് ചരക്ക് കപ്പലായ വാന്‍ ഹായ് 503ല്‍ ബേപ്പൂരിനും അഴീക്കലിനും ഇടയില്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍പ്പെട്ട കപ്പലില്‍ കുടുങ്ങിയ 12 ചൈനീസ് പൗരന്മാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തീപിടിത്തമുമുണ്ടായ ചരക്ക് കപ്പലില്‍ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് തങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് ആദ്ദേഹം പറഞ്ഞു.

ചൈനയും ഇന്ത്യയും അയല്‍രാജ്യങ്ങളാണ്. കൂടാത ഇരുരാജ്യങ്ങളും വികസനത്തിന്റെ നിര്‍ണായകഘട്ടത്തിലാണ്. നമ്മുടെ നേതാക്കളുടെ ഇടപെടലുകളുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News Now