തായ്‌വാൻ വിഷയത്തിൽ പിഴച്ചാൽ നേർക്കുനേർ; ട്രംപിന് ഷി ജിൻപിംഗിന്റെ മുന്നറിയിപ്പ്

ട്രംപിന്റേത് 'ചരിത്രപരമായ സന്ദർശനം'; സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ഇരുനേതാക്കളും

Trump_Xi Jinping
Trump_Xi JinpingSource by : PTI
Last Updated :14 May 2026, 10:27 am IST

ബീജിംഗ്: തായ്‌വാൻ സ്വതന്ത്രമാകണമെന്ന വാദം ഈ മേഖലയിലെ സമാധാനത്തിന് കടകവിരുദ്ധമാണെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഷി ജിൻപിംഗ് വ്യക്തമാക്കി. "തായ്‌വാൻ പ്രശ്നം ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ഉഭയകക്ഷി ബന്ധം സുസ്ഥിരമായി തുടരും. എന്നാൽ ഇതിൽ പാകപ്പിഴകൾ സംഭവിച്ചാൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ കൂട്ടിയിടിക്കാനോ നേരിട്ടുള്ള സംഘട്ടനത്തിലേക്കോ നീങ്ങാൻ സാധ്യതയുണ്ട്. ഇത് ചൈന-യുഎസ് ബന്ധത്തെ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിയിടും," ഷി പറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരുരാജ്യങ്ങളും പരസ്പരം എതിരാളികളാകുന്നതിന് പകരം പങ്കാളികളായി മാറണമെന്നും ഷി ആഹ്വാനം ചെയ്തു. 2017-ന് ശേഷം ആദ്യമായി ചൈനയിലെത്തിയ ട്രംപിനെ "ലോകം ഒരു പുതിയ വഴിത്തിരിവിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ" സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trump_China

Trump_China - PTI

ട്രംപിന്റെ സന്ദർശനം: സാങ്കേതികവിദ്യയും വ്യാപാരവും ലക്ഷ്യം

ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ ലഭിച്ച ഗംഭീരമായ സ്വീകരണത്തിന് ട്രംപ് നന്ദി അറിയിച്ചു. ഷി ജിൻപിംഗുമായുള്ള തന്റെ ദീർഘകാല വ്യക്തിബന്ധം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സന്ദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലും സഹകരണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചു.

യുഎസ് പ്രതിനിധി സംഘത്തിൽ പ്രമുഖരായ സിഇഒമാരും ഉൾപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി എൻവിഡിയ (Nvidia) സിഇഒ ജെൻസൻ ഹുവാങിനെ ട്രംപ് പ്രത്യേകം ക്ഷണിച്ചിരുന്നു. തായ്‌വാൻ ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായതിനാൽ, യുഎസിലെ ചിപ്പ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വ്യാപാര കരാറുകൾ ട്രംപ് ലക്ഷ്യമിടുന്നുണ്ട്. തായ്‌വാന് നൽകിവരുന്ന സൈനിക പിന്തുണയുടെ കാര്യത്തിൽ ട്രംപ് പുലർത്തുന്ന അവ്യക്തതയും ഈ സന്ദർശന വേളയിൽ വലിയ ചർച്ചയാകുന്നുണ്ട്.

News Now

Summary

Chinese President Xi Jinping warned US President Donald Trump that mishandling the Taiwan issue could lead to conflict between the two nations. During their historic meeting in Beijing, Xi emphasized that the Taiwan question is the most important issue in China-US relations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates