
ബ്രായിട്ട് ചെമ്മരിയാട്; വൈറലായി ചിത്രം; കാരണമിതാണ്
ന്യൂസിലന്‍ഡിലെ ഫ്രാങ്ക്ലിന് വെറ്റ്സ് ലൈഫ് സ്റ്റൈല്‍ ഫാംസിലെ ചെമ്മരിയാടിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്

വെല്ലിങ്ടൺ: ന്യൂസിലന്‍ഡിലെ ഫ്രാങ്ക്ലിന് വെറ്റ്സ് ലൈഫ് സ്റ്റൈല്‍ ഫാംസിലെ ചെമ്മരിയാടിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബ്രായിട്ട ചെമ്മരിയാടിന്റെ ചിത്രമാണ് ചര്‍ച്ചാ വിഷയം. റോസി എന്നാണ് ചെമ്മരിയാടിന്റെ പേര്. ചികിത്സയുടെ ഭാഗമായാണ് ചെമ്മരിയാടിന് ബ്രാ ധരിപ്പിച്ചത്.
മൂന്ന് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരുന്ന റോസിയുടെ അകിടിന് ഭാരം കുടൂതലായിരുന്നു. ഭാരക്കൂടുതല്‍ അവയവത്തിന്റെ ലിഗ്മെന്റുകളെ തകരാറിലാക്കി. ഇത് അകിട് അമിതമായി തൂങ്ങിയ അവസ്ഥയിലാക്കി. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ അത് ദയാവധത്തിലേക്കെത്തിക്കുമായിരുന്നു. ഇതൊഴിവാക്കാന്‍ മരുന്ന് പ്രയോഗിച്ച് പ്രസവം നേരത്തെയാക്കുകയായിരുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്കാണ് റോസി ജന്മം നല്‍കിയത്.
പ്രസവത്തിനു ശേഷം അകിടു തൂക്കം കുറയ്ക്കാൻ റോസിയെ ബ്രാ ധരിപ്പിച്ചു. റോസിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാലാണ് നല്‍കുന്നത്. കുഞ്ഞുങ്ങള്‍ കുപ്പിപ്പാലിനെ ആശ്രയിക്കുന്നതോടെ റോസിയുടെ അകിടു ചുരുങ്ങി പഴയ അവസ്ഥയിലാകുമെന്നാണ് പ്രതീക്ഷ. ഇതൊന്നും ഫലവത്തായില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ അകിട് നീക്കം ചെയ്യേണ്ടി വരും. എന്നാല്‍ ബ്രാ ഫലം കാണുന്നുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
