News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
വെല്ലിങ്ടണ്: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില് അംപയറോട് പ്രതിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലി. സമയം അവസാനിച്ചിട്ടും ഡിആർഎസ് ആവശ്യപ്പെട്ട ന്യൂസീലൻഡിന് അംപയർ അനുമതി നൽകിയതാണ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ചത്. സംഭവത്തിൽ അംപയറോട് കോഹ്ലി അതൃപ്തി അറിയിക്കുകയും ചെയ്തു.
ന്യൂസീലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ 17–ാം ഓവറിലായിരുന്നു സംഭവം. യുസ്വേന്ദ്ര ചഹൽ എറിഞ്ഞ പന്തിൽ കിവീസ് താരം ഹെൻറി നിക്കോൾസ് എൽബിഡബ്ല്യു ആയി പുറത്തായി. സ്വീപ് ഷോട്ടിന് ശ്രമിച്ച നിക്കോൾസിന്റെ തുടയിൽ പന്ത് ഇടിക്കുകയായിരുന്നു. അംപയർ ഔട്ട് അനുവദിച്ചെങ്കിലും മാര്ട്ടിൻ ഗപ്ടിലുമായി ചർച്ച ചെയ്തശേഷം നിക്കോള്സ് ഡിആർഎസിന് ആവശ്യമറിയിച്ചു. എന്നാൽ ഡിആർഎസ് വിളിക്കാനുള്ള സമയം അപ്പോഴെക്കും അവസാനിച്ചിരുന്നെന്നാണു കോഹ്ലി ചൂണ്ടിക്കാട്ടുന്നത്. റിവ്യു പരിശോധനയി നിക്കോൾസ് ഔട്ട് ആണെന്നു തന്നെയാണ് തെളിഞ്ഞത്. പക്ഷെ സമയം കഴിഞ്ഞിട്ടും ഡിആർഎസിന് അനുമതി നൽകിയതിൽ അംപയർ ബ്രൂസ് ഓക്സെൻഫോർഡിനെ കൊഹ്ലി അതൃപ്തി അറിയിച്ചു.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു ഇന്ത്യ. എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് ഇംഗ്ലണ്ട് അടിച്ചത്. 59 പന്തിൽ 41 റൺസെടുത്താണ് ഹെൻറി നിക്കോൾസ് പുറത്തായത്. നാല് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


