മുന്‍ ഇന്ത്യന്‍ ഓപണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ ട്വിറ്റര്‍ കുറിപ്പുകള്‍ പലപ്പോഴും ചിരി പടര്‍ത്താറുണ്ട്

Last Updated :20 January 2024, 8:00 am IST

News Now

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ ട്വിറ്റര്‍ കുറിപ്പുകള്‍ പലപ്പോഴും ചിരി പടര്‍ത്താറുണ്ട്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ചില ട്വീറ്റുകള്‍ക്ക് സെവാഗ് നല്‍കുന്ന മറുപടികളും വൈറലായി മാറാറുമുണ്ട്. 

ഇപ്പോഴിതാ രസകരമായൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സെവാഗ്. സെവാഗ് കൂട്ടുകാര്‍ക്കൊപ്പം ഒരു മതില്‍ ചാടി കടക്കുന്നതാണ് വീഡിയോയില്‍. 

വീഡിയോക്ക് സെവാഗ് കൊടുത്ത അടിക്കുറിപ്പാണ് അതിലും രസകരമായി നില്‍ക്കുന്നത്. മതില്‍ ചാടിക്കടക്കുന്നതിന് 'രാഹുല്‍ ദ്രാവിഡിനെ മറികടക്കുക' എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്. വന്‍മതിലെന്ന ദ്രാവിഡിന്റെ പേര് വ്യംഗ്യമായി സൂചിപ്പിച്ചായിരുന്നു സെവാഗിന്റെ ട്വീറ്റ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദ്രാവിഡിനെ മറികടന്നു; ചിരിപടര്‍ത്തി സെവാഗിന്റെ മതിലുചാട്ടം