News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
പെര്ത്ത്: ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് വീണ്ടുമൊരു അത്ഭുത ക്യാച്ച്. ഓസ്ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗില് പെര്ത്ത് സ്കോച്ചേഴ്സിന്റെ ഇംഗ്ലീഷ് ഓള്റൗണ്ടര് ക്രിസ് ജോര്ദാനാണ് വിസ്മയ ക്യാച്ചെടുത്തത്. മെല്ബണ് റെനഗേഡ്സിനെതിരായ മത്സരത്തിലാണ് ഇംഗ്ലീഷ് താരത്തിന്റെ പറക്കും ക്യാച്ച് പിറന്നത്.
റെനഗേഡ്സ് ഇന്നിങ്സിലെ 18ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജോര്ദാന്റെ പറന്ന് പിടിത്തം. ഫവാദ് അഹമ്മദിന്റെ പന്തില് സിക്സിനായുള്ള ഡാന് ക്രിസ്റ്റ്യന്റെ ശ്രമം ക്രിസ് ജോർദാന്റെ മാസ്മരിക ക്യാച്ചിൽ അവസാനിച്ചു. ലോങ് ഓണില് നിന്ന് ഓടിയെത്തിയാണ് ജോര്ദാന് അത്യുഗ്രൻ ഡൈവിങിലൂടെ പന്ത് പിടിച്ചത്.
Catch of the year? pic.twitter.com/qjNHWP5gvd
â Kshitiz Kohli (@Avitiz) December 21, 2019
ക്രിസ് ജോര്ദാനെ അഭിനന്ദിച്ച് ഐസിസിയും രംഗത്തെത്തി. ക്യാച്ചിന്റെ വീഡിയോ ബിഗ് ബാഷ് ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
മത്സരത്തിൽ പെര്ത്ത് സ്കോച്ചേഴ്സ് 11 റണ്സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പെര്ത്ത് ടീം 20 ഓവറില് ഏഴ് വിക്കറ്റിന് 196 റണ്സെടുത്തു.
മറുപടി പറഞ്ഞ മെല്ബണിന്റെ പോരാട്ടം 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിൽ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

