
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ജയ്പൂര്: ടി20 മത്സരങ്ങളില് നാണക്കേടിന്റെ റെക്കോർഡിട്ട് രാജസ്ഥാന് റോയല്സിന്റെ ഓസ്ട്രേലിയന് താരം ആഷ്ടൻ ടർണർ. തുടര്ച്ചയായി അഞ്ച് ടി20 മത്സരങ്ങളില് പൂജ്യത്തിന് പുറത്തായി എന്ന റെക്കോർഡാണ് ടര്ണർ സ്വന്തമാക്കിയത്. ഇതില് നാല് തവണയും പുറത്തായത് ആദ്യ പന്തിലായിരുന്നു. ഐപിഎല്ലില് ഡല്ഹി കാപിറ്റല്സിനെതിരായ മത്സരത്തിലാണ് അവസാനമായി പൂജ്യത്തിന് പുറത്തായത്.
ഐപിഎല്ലില് തുടർച്ചയായി മൂന്നാം തവണയാണ് ടര്ണര് പൂജ്യത്തിന് പുറത്താവുന്നത്. മൂന്നിലും അഞ്ചാമനായി ഇറങ്ങിയ ടര്ണര് എല്ലാ മത്സരത്തിലും ആദ്യ പന്തില് തന്നെ പുറത്തായി. ബിഗ് ബാഷ് ലീഗിലായിരുന്നു ആദ്യ ഡക്ക്. പെര്ത്ത് സ്കോച്ചേഴ്സിന്റെ താരമായ ടര്ണര് ഗോൾഡൻ ഡക്കാവുകയായിരുന്നു. പിന്നാലെ ഇന്ത്യക്കെതിരെ നടന്ന ടി20യിലും താരത്തിന് റണ്സൊന്നും നേടാന് സാധിച്ചില്ല.
ഓസീസിനായി മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ടര്ണര് കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നിര്ണായക മത്സരത്തില് 84 റണ്സ് നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


