
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
പെര്ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് നാണംകെട്ട തോല്വി. 146 റണ്സിനാണ് ആതിഥേയരോട് പരാജയപ്പെട്ടത്. രാവിലെ കളി തുടങ്ങിയപ്പോള് തന്നെ 28 റണ്സെടുത്ത് നിന്ന ഹനുമ വിഹാരിയുടെ വിക്കറ്റ് വീണു. പിന്നാലെ പന്തും മടങ്ങി. ഇന്ത്യയുടെ തോല്വി ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നതിനിടെ ബുമ്രയും പുറത്താകുകയായിരുന്നു. ഒന്നാം ടെസ്റ്റില് ഇന്ത്യയ്ക്കായിരുന്നു വിജയം.
ഓസ്ട്രേലിയ കുറിച്ച വിജയലക്ഷ്യം മറികടക്കാന് ഉറച്ചിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. ഓപ്പണര്മാര് പരാജയപ്പെട്ട മത്സരത്തില് അതിവേഗമാണ് കളി ഓസ്ട്രേലിയയുടെ വരുതിയിലേക്ക് മാറിയത്. മിന്നുന്ന ആറ് വിക്കറ്റ് പ്രകടനത്തിലൂടെ മുഹമ്മദ് ഷമി നല്കിയ മാനസികാധിപത്യം നിലനിര്ത്താന് ഇന്ത്യന് ബാറ്റിങ്നിരയ്ക്കായില്ല.
രണ്ട് ടെസ്റ്റുകള് കൂടിയാണ് പരമ്പരയില് ഇനി ശേഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
