
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഷാര്ജ: ഐപിഎല്ലില് കിങ്സ് ഇലവന് പഞ്ചാബിന്റെ ബാറ്റിങ് വിരുന്ന്. രാജസ്ഥാന് റോയല്സിനെതിരെ ആദ്യം ബാറ്റിങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് അടിച്ചെടുത്തത് 223 റണ്സ്. ഓപണര്മാരായ മായങ്ക് അഗര്വാളിന്റെ സെഞ്ച്വറിയും ക്യാപ്റ്റന് കെഎല് രാഹുലിന്റെ അര്ധ സെഞ്ച്വറിയുമാണ് പഞ്ചാബിന് തുണയായത്.
ടോസ് നേടി രാജസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല് സ്മിത്തിന്റെ തീരുമാനത്തെ മായങ്കും രാഹുലും ചേര്ന്ന് പൊളിച്ചടുക്കുന്ന കാഴ്ചയായിരുന്നു ഷാര്ജയില്. ഇരുവരും രാജസ്ഥാന് ബൗളര്മാരെ കടന്നാക്രമിക്കുകയായിരുന്നു.

45 പന്തില് നിന്നാണ് മായങ്ക് സെഞ്ച്വറി നേടിയത്. ഏഴ് സിക്സും പത്ത് ഫോറുമാണ് മായങ്ക് അടിച്ചെടുത്തത്. 50 പന്തില് 106 റണ്സുമായി മായങ്ക് മടങ്ങി. രാഹുല് 54 പന്തില് ഏഴ് ഫോറും ഒരു സിക്സും സഹിതം 69 റണ്സെടുത്ത് മായങ്കിന് ഉറച്ച പിന്തുണ നല്കി. ഇരുവരും ചേര്ന്നുള്ള ഓപണിങ് കൂട്ടുകെട്ട് 183 റണ്സാണ് അടിച്ചെടുത്തത്.
പിന്നീടെത്തിയ മാക്സ്വെല് ഒന്പത് പന്തില് 13 റണ്സെടുത്തു. എട്ട് പന്തില് മൂന്ന് സിക്സും ഒരു ഫോറും സഹിതം 25 റണ്സ് വാരിയ നിക്കോളാസ് പൂരന് പഞ്ചാബ് സ്കോര് 200 കടത്തി.
രാജസ്ഥാനായി അങ്കിത് രജപൂത്, ടോം കറന് എന്നിവര് ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

