Last Updated :19 January 2024, 11:57 pm IST

News Now

ലണ്ടന്‍: ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ കോക്ക്പിറ്റ് സുരക്ഷയ്ക്കായി പുതിയ സംവിധാനമായ ' ഹാലോ' ഒരുക്കാന്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ ഫെഡറേഷന്‍ (എഫ്‌ഐഎ) തീരുമാനിച്ചു. അടുത്ത വര്‍ഷം മുതല്‍ പുതിയ സുരക്ഷ സംവിധാനത്തോടെയാകും എഫ്1 കാറുകള്‍ മത്സരിക്കാനിറങ്ങുക. 

കാറിന്റെ കോക്ക്പിറ്റിനു മുകളിലായി മൂന്നു പോയിന്റുകളില്‍ ഒരുക്കുന്ന സംവിധാനമാണ് ഹാലോ.  ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി സംവിധാനങ്ങള്‍ പരീക്ഷിച്ചെങ്കിലും ഏറ്റവും മികച്ചത് ഹാലോയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐഎ പുതിയ തീരുമാനമെടുത്തത്.

മുന്നിലേക്കുള്ള കാഴ്ച മറക്കുന്നതാണ് ഹാലോയെന്ന് പറഞ്ഞു ഡ്രൈവര്‍മാര്‍ ഇതിനെതിരേ രംഗത്തു വന്നിരുന്നു. പിന്നീട് കാഴ്ചയ്ക്കു മറയില്ലാത്ത ട്രാന്‍സ്പിരന്റ് കോക്ക്പിറ്റ് ഷീല്‍ഡ് ഒരുക്കിയതോടെ പ്രശ്‌നത്തിനു പരിഹാരം കാണുകയായിരുന്നു.

Latest Sports News in Malayalam | Football News | Cricket News | SM