Last Updated :22 January 2024, 7:49 pm IST

News Now

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വമ്പന്‍ വിലക്കിനു സാധ്യത. ബാഴ്‌സലോണ കോര്‍ട്ടില്‍ ഉംറ്റിറ്റിയുമായി കണക്ട് ചെയ്യുന്നതിനിടെ വീണതിനു ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ റൊണാള്‍ഡോ തള്ളിയതിനു സ്പാനിഷ് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തള്ളിയ സമയത്ത് ഇത് മൈന്റ് ചെയ്യാതിരുന്ന റഫറി മാച്ച് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലു മുതല്‍ 12 മത്സരങ്ങള്‍ക്കു വരെ റൊണാള്‍ഡോയെ വിലക്കുമെന്നാണ് സൂചന. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 80 മിനുട്ടില്‍ ഗോള്‍ നേടി മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തിരുന്നു. ഗോളാഘോഷത്തിനു കുപ്പായം ഊരിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. ഇതു കഴിഞ്ഞു രണ്ടാം മിനുട്ടില്‍ തന്നെ അടുത്ത മഞ്ഞക്കാര്‍ഡും ലഭിക്കുകയായിരുന്നു. അതേസമയം, റൊണാള്‍ഡോ മനപ്പൂര്‍വം ചാടിയതല്ലെന്നു വീഡിയോ റീപ്ലേയില്‍ വ്യക്തമാണ്.

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ചട്ടം 96 അനുസരിച്ചു ഒരു കളിക്കാരന്‍ റഫറിയെ പ്രകോപനപരമായി തട്ടുകയോ, അടിക്കുകയോ ചെയ്താല്‍ നാലു മുതല്‍ 12 മത്സരങ്ങളില്‍ നിന്നുവരെ വിലക്ക് ഏര്‍പ്പെടുത്താം. 2014ല്‍ അത്‌ലറ്റിക്കോ പരിശീലകന്‍ സിമിയോണിക്കു ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ അസിസ്റ്റന്റ് റഫറിയെ തട്ടിയതിനു എട്ട് മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. 

നാല് മത്സരങ്ങളിലുള്ള വിലക്കാണെങ്കില്‍ സ്പാനിഷ് സൂപ്പര്‍കപ്പില്‍ മാത്രമായിരിക്കും ഇത് ബാധിക്കുക. അതേസമയം, നാലില്‍ കൂടുതലുണ്ടെങ്കില്‍ ലാലീഗയിലും ഇതു ബാധിക്കും. 

Cristiano Ronaldo, Latest Sports News in Malayalam | Football News | Cricket News | SM