
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
സിംഗപ്പൂര് : ഇന്ത്യന് പ്രതീക്ഷകള് അസ്തമിപ്പിച്ചു കൊണ്ട് സിംഗപ്പൂര് ഓപ്പണ് ബാഡ്മിന്റണില് നിന്നും പി വി സിന്ധു പുറത്ത്. വനിതകളുടെ സെമിയില് ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര് 7-21, 11-21.
വെറും 37 മിനിറ്റുകള്ക്കുള്ളിലാണ് ഒക്കുഹാര മത്സരം സ്വന്തം കൈപ്പിടിയില് ഒതുക്കിയത്. മുമ്പ് പലതവണ ഒക്കുഹാരയോട് അടിയറവ് പറയേണ്ടി വന്നതിന്റെ എല്ലാ പരിഭ്രമവും സിന്ധുവിന്റെ കളിയില് പ്രകടമായിരുന്നു. കൃത്യമായ ഗെയിംപ്ലാനാണ് സിന്ധുവിനെതിരെ താരം പുറത്തെടുത്തത്.
പലപ്പോഴും ഷട്ടില് നിയന്ത്രിക്കാന് പോലും സിന്ധു ബുദ്ധിമുട്ടി. 2017 ല് ഗ്ലാസ്ഗോയില് പി വി സിന്ധുവിനെ പരാജയപ്പെടുത്തിയാണ് 'സിംഗിള്സ് സ്പെഷ്യലിസ്റ്റാ'യ ഒക്കുഹാര ലോകചാമ്പ്യനായത്.
ഇക്കുറി സൈനയെ തോല്പ്പിച്ചാണ് ജാപ്പനീസ് താരം സെമി ഫൈനലില് എത്തിയത്. നേരത്തേ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര് വര്മയും ടൂര്ണമെന്റില് നിന്നും പുറത്തായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
