നാല് മത്സരങ്ങൾ കളിച്ച ഹർഭജൻ സീസണിൽ ഏഴ് വിക്കറ്റുകളും വീഴ്ത്തി

Last Updated :20 January 2024, 7:59 am IST

News Now

ചെന്നൈ: പ്രായം കൂടും തോറും മൂർച്ച കൂടുകയാണ് ഹർഭജൻ സിങിന്റെ ബൗളിങ്. ഈ ഐപിഎല്ലിലും താരം മികച്ച ഫോമിലാണ്. ചില നിർണായക മത്സരങ്ങളിൽ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ഭാജിക്ക് കളിക്കാൻ സാധിച്ചിട്ടുള്ളു. എന്നാൽ കിട്ടിയ അവസരം ശരിക്കും മുതലെടുക്കാൻ ടർബനേറ്റർക്ക് കഴിഞ്ഞു. നാല് മത്സരങ്ങൾ കളിച്ച ഹർഭജൻ സീസണിൽ ഏഴ് വിക്കറ്റുകളും വീഴ്ത്തി. 

മൈതാനത്തിനകത്ത് മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തകര്‍പ്പന്‍ പ്രകടനവുമായി ഹർഭജൻ നിറയുകയാണിപ്പോൾ. തകർപ്പൻ പ്രകടനം പക്ഷേ ബൗളിങിലല്ല എന്നുമാത്രം. ആയോധന കലയിലെ തന്റെ വൈ​ദ​ഗ്ധ്യമാണ് മൈതാനത്തിന് പുറത്ത് ഹർഭജൻ പ്രകടിപ്പിക്കുന്നത്. 

സിലംബം എന്ന തമിഴ് ആയോധന കലയിലെ ചില പ്രയോഗങ്ങളാണ് ഹര്‍ഭജന്‍ പുറത്തെടുത്തത്. കളരിയോട് സാമ്യമുള്ള ആയോധന കലയാണ് സിലംബം. ഹര്‍ഭജനും ചെന്നൈ സൂപ്പര്‍ കിങ്‌സും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഇതിന്റെ വീഡിയോ പങ്കുവെച്ചു. വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിങ്ക തമിഴൻ, തങ്ക തമിഴൻ ഭാജി; സിലംബാട്ടവുമായി ഹർഭജൻ (വീഡിയോ)