ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 76 കിലോ ഉയര്‍ത്തി 75 കിലോയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തി

Preetismita Bhoi smashes world record
പ്രീതിസ്മിതSource by : ട്വിറ്റര്‍
Last Updated :23 May 2024, 3:29 pm IST

News Now

ലിമ: ലോക യൂത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി ഇന്ത്യയുടെ 15കാരി താരം പ്രീതിസ്മിത ഭോയ്. 40 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക് വിഭാഗത്തില്‍ താരം ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി.

ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 76 കിലോ ഉയര്‍ത്തി 75 കിലോയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയ താരം സ്‌നാച്ചില്‍ 57 കിലോ കൂടി ഉയര്‍ത്തി. മൊത്തം 133 കിലോ ഉയര്‍ത്തിയാണ് നേട്ട സ്വന്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യക്കാണ്. ഇന്ത്യയുടെ ജ്യോഷ്‌ന സബറാണ് വെള്ളി സ്വന്തമാക്കിയത്. താരം സ്‌നാച്ചില്‍ 56 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 69 കിലോയും ഉയര്‍ത്തി മൊത്തം 125 കിലോ ഉയര്‍ത്തിയാണ് വെള്ളി നേടിയത്. തുര്‍ക്കിയുടെ ഫാത്മ കോല്‍കാക്കിനാണ് വെങ്കലം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates