'175 സെഞ്ച്വറികള്‍, കോടാനുകോടി ഓര്‍മകള്‍'- സൗഹൃദം പങ്കിട്ട് സച്ചിനും കോഹ്‌ലിയും; ഹൃദ്യം

ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച ഏക താരമാണ് സച്ചിന്‍. ആ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കോഹ്‌ലിയാണ് 75 സെഞ്ച്വറികള്‍

കോഹ്‌ലിയും സച്ചിനും/ പിടിഐ
Last Updated :20 January 2024, 9:20 am IST

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകരുടെ ഹൃദയം കീഴടക്കുന്നു. മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിടെയാണ് ഇതിഹാസങ്ങള്‍ സംഗമിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കിട്ടു. ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരം എന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ നേരത്തെ തന്നെ വിരാട് കോഹ്‌ലിയെ വിലയിരുത്തിയിട്ടുള്ളത്. സച്ചിന്റെ പല റെക്കോര്‍ഡുകളും കോഹ്‌ലി സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. 

ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച ഏക താരമാണ് സച്ചിന്‍. ആ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കോഹ്‌ലിയാണ് 75 സെഞ്ച്വറികള്‍. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത റണ്‍സ് കണക്കുകൂട്ടിയാല്‍ 59679 എന്ന സംഖ്യയില്‍ എത്തും. 

സച്ചിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ അനുഭവം നേരത്തെ കോഹ്‌ലി പങ്കിട്ടിരുന്നു. രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളടക്കം നടത്തിയാണ് താന്‍ അദ്ദേഹത്തെ ആദ്യമായി അഭിമൂഖികരിച്ചതെന്ന് കോഹ്‌ലി ഓര്‍ക്കുന്നു. പുതുമുഖങ്ങള്‍ സച്ചിന്റെ കാലില്‍ തൊട്ടു വണങ്ങാറുണ്ടെന്ന് ആരൊക്കയോ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. താന്‍ അങ്ങനെ ചെയ്‌തെന്നും എന്നാല്‍ അതിനു ശ്രമിച്ചപ്പോള്‍ സച്ചിന്‍ തടഞ്ഞതായും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now